മടി
“ ഈ ആണുങ്ങള്‍ എല്ലാം മടിയന്മാരാ അല്ലേ ?” അമ്മൂമ്മയുടെ ചോദ്യം ഓര്‍ക്കാപ്പുറത്ത്.. “ അമ്മൂമ്മേ.. എന്നെ പറ്റിയും അങ്ങനെ പറയാന്‍ പറ്റുമോ ?” “ ഒരു കാര്യം ചെയ്യിപ്പിക്കാന്‍ അഞ്ചു പ്രാവശ്യം വിളിക്കണം , ഓര്‍മിപ്പിക്കണം , എന്നാല്‍ പോലും എന്തു ബുദ്ധിമുട്ടാ”.. ഭാര്യ , മോള്‍ അമ്മൂമ്മ – എതിര്‍ഭാഗം സുശക്തം.. വീട്ടില്‍ മൂന്നു സ്ത്രീകള്‍ , മൃഗീയ ഭൂരിപക്ഷം , സമ്മതിക്കുകയേ നിവൃത്തി ഉളളൂ. -------------- ഞാനും അമ്മൂമ്മയും മാത്രം അവശേഷിച്ച രണ്ടു പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നാലാമത്തെ മോള്‍ , സുജാത , ഒരു മാസത്തെ അവധി കഴിഞ്ഞ് യുഎസിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു. അവരെ യാത്ര അയക്കാന്‍ അവരുടെ ഫ്ലാറ്റില്‍ പോയതാ. കുഞ്ഞമ്മ ചുരിദാര്‍ മാറ്റി ജീന്‍സും ടോപ്പും ആക്കിയിരുന്നു. ചക്കി പറഞ്ഞു കുഞ്ഞമ്മ വന്നു കഴിഞ്ഞു ചുരിദാറില്‍ ആയപ്പോ ഒരു സര്‍പ്രൈസ് ആയിരുന്നു , ഇപ്പൊ തിരിച്ചു മാറിയപ്പോ പിന്നേം വിചിത്രം ആയി തോന്നുന്നു എന്ന്. അമ്മൂമ്മ കുഞ്ഞമ്മയുടെ മുടി ഉള്ള ഫോട്ടോയെ കുറച്ചു എന്തോ പറഞ്ഞു. എന്തോ ആവശ്യതിനായിട്ടു മുടി ഉള്ള ഫോട്ടോ കൊടുത്തപ്പോ , അവര്‍ ലേറ്റസ്റ...