Posts

നൊസ്റ്റാള്‍ജിയ

“ ഭാര്യക്ക് കുറച്ചു മുല്ലപൂവും കൂടെ വാങ്ങിച്ചുകൂടായിരുന്നോ ?” അമ്മൂമ്മയുടെ ചോദ്യം. ഓണത്തിന് കൊല്ലത്തേക്കുള്ള വഴിയില്‍ കുറച്ചു പൂവ് വാങ്ങിക്കാന്‍ നിര്‍ത്തിയതാ. ചക്കിക്ക് ഒരു കൊച്ചു പൂക്കളം ഇടാന്‍. ആദ്യമൊക്കെ ആ പറമ്പിലെ ചെമ്പരത്തിയും , ഗന്ധരാജനും , പാലയും , കനകാംബരവും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. തുമ്പയും , മുല്ലയും , തെറ്റിയും ഒക്കെ ഇപ്പൊ കാണാന്‍ പോലും കിട്ടാറില്ല. പിന്നെ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി , കുറച്ചു അരളിയും , ജമന്തിയും , വാടാമല്ലിയും വാങ്ങിച്ചു കുറച്ചു കൂടെ ഭംഗിയാക്കി. “ ഭാര്യ വേണമെന്ന് പറഞ്ഞില്ലല്ലോ ” “ അത് പറയണോ. പറയാതെ വാങ്ങിച്ചു കൊടുക്കുമ്പോഴല്ലെ സന്തോഷമാവൂ. ” “ അപ്പൂപ്പന്‍ ചെയ്യുമായിരുന്നോ ” “ അപ്പൂപ്പന് പൂവ് വാങ്ങിക്കാനേ അറിയില്ലായിരുന്നു. ” “ അല്ലേലും ഇത് പോലുള്ള മനുഷ്യരെ മക്കള്‍ക്ക്‌ കൊള്ളാം , ഭാര്യമാര്‍ക്കാ പ്രയോജനം ഇല്ലാത്തത് ” എന്നായി പ്രസ്തുത ഭാര്യ. പിന്നെ അമ്മൂമ്മ അടുത്ത കഥകളുടെ കെട്ടഴിച്ചു. അപ്പൂപ്പന് മക്കളെന്നു വച്ചാല്‍ വലിയ കാര്യമായിരുന്നു , കൊച്ചുമക്കളെ അതിനെക്കാളും. കൊച്ചു മക്കളെ എന്നും കാണണമായിരുന്നു. അപ്പൂപ്പന്‍റെ ഷര്‍ട്ടുകളെ കുറിച...

hope

“Whatever happens, happens for good.” – maybe not. Whatever happens, just happens. What happens next need not compensate for it, or it may not be logically connected. It is all random. So the next event could be related or unrelated. It could be good or bad. Or most likely it could be neither. It just happens. Take a hit or enjoy the feeling and move on. “Don’t worry about others getting rewarded while you are suffering. God is preparing something super special since you are his special friend. It is just getting delayed the preparation time is more for the special one.” – good one. Keeps you on the lookout for a bumper prize that is waiting down the road if you keep struggling through it. “There is light at the end of the tunnel.” – make a light if you can, if you are able to muster the energy and courage, otherwise forget it. “Winning doesn’t matter, being first is not the goal, competing is what is important” – BS. World remembers the winners only, they get all the rew...

സ്വപ്നം

കുറച്ചു നീളവും വീതിയും ഉള്ള ഒരു വരാന്ത ഉള്ള ഒരു വീട്. മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ചെടികളും മരങ്ങളും. തണുത്ത കാറ്റ്, മഴ പെയ്യാന്‍ പോകുന്നത് പോലെ. ചിലപ്പോ ചാറുന്നുമുണ്ടാകും. അപ്പൂപ്പന്‍റെ പഴയ ചാരുകസേരയില്‍ ഇതൊക്കെ നോക്കി കിടക്കണം. കയ്യില്‍ ഒരു ചൂട് കട്ടന്‍ ചായ, നല്ല ഒരു ബുക്കും. വേണമെങ്കില്‍ ബാക്ക്ഗൌണ്ടില്‍ ഇഷ്ടമുള്ള കുറച്ചു പാട്ടും ആയിക്കോട്ടെ. വേറെ ഒന്നും ചെയ്യാനില്ല, ആലോചിക്കാനില്ല, എവിടെയും പോകാനില്ല, ആരെയും പ്രതീക്ഷിക്കുന്നുമില്ല. കുറച്ചു വായിക്കുക, ആ എഴുത്തിന്റെ ജീനിയസ് അയവിറക്കുക, തീര്‍ന്നു പോകാതിരിക്കാന്‍. അങ്ങനെ ഒരു സുഖ സുഷുപ്തിയില്‍ ആണ്ടു പോകുക, നല്ല എന്തേലും സ്വപ്നം കാണുക. ഇനി ഉണരണോ?

മലയാളമെഴുത്ത്

ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തില്‍ കൂടുതലാകുന്നു. (ഒരു വ്യാഴവട്ടം ആയി എന്ന് പറയാമായിരുന്നു). ഇപ്പൊ എന്തേ മലയാളത്തില്‍ എഴുതാനുള്ള പൂതി എന്ന് ഞാനും ആലോചിക്കാതിരുന്നില്ല. എന്തോ , വേരുകളിലെക്കുള്ള ഒരു മടങ്ങി പോക്ക് പോലെ. കോളേജില്‍ വച്ച് ഇംഗ്ലീഷ് പള്‍പ്പ് ഫിക്ക്ഷന്‍ ആണ് വായിക്കുന്നത് എന്ന് പറഞ്ഞപ്പോ , ഒരു തനി നാടന്‍ മലയാളി കളിയാക്കിയത് ഓര്‍മ ഉണ്ട്. അന്നൊന്നും തിരിച്ച് പറഞ്ഞില്ല. പിന്നിങ്ങോട്ട് 10-15 കൊല്ലവും ഇംഗ്ലീഷ് തന്നെയായിരുന്നു വായന. കുറച്ചു മനപൂര്‍വവും , കുറച്ചു അല്ലാതെയും. 10 വര്‍ഷത്തോളം കേരളത്തിന്‌ പുറത്തായിരുന്നു , ഫിക്ക്ഷന്‍ ഏറെക്കുറെ നിര്‍ത്തി നോണ്‍ ഫിക്ക്ഷനിലേക്ക് കേറി. ഫിക്ക്ഷനില്‍ വേസ്റ്റ് ചെയ്യാന്‍ സമയമില്ല എന്നതായിരുന്നു ന്യായം. അങ്ങനെ വേസ്റ്റ് ചെയ്യാതെ മിച്ചം പിടിച്ച സമയം കൊണ്ടോ , വായിച്ച നോണ്‍ ഫിക്ക്ഷനില്‍ നിന്നുള്ള അറിവ് കൊണ്ടോ എന്തെങ്കിലും ചെയ്തു എന്നല്ല , എങ്കിലും. ഞാന്‍ മലയാളം മീഡിയം ആണ് പഠിച്ചത് , പത്തു വരെ , സര്‍ക്കാര്‍ സ്കൂളില്‍. തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയുടെ മലയാളം സെക്ഷന്‍ ഒരു വിധം തൂത്ത് തുടച്ചു. ചുവന്ന ചട്ടയിട്ട , പൊടി പിടിച്ച പുസ്തക...

തമാശ

ഒരാളോട് തമാശ പറഞ്ഞു ഉള്ളു തുറന്ന് ചിരിക്കാറാവുമ്പോ അയാളുടെ frequency യില്‍ എത്തി എന്നാ അര്‍ത്ഥം. ഉണ്ടാക്കി ചിരിക്കാനുള്ള തരം സോഷ്യല്‍ തമാശ അല്ല, നാച്ചുറല്‍ ആയി വരുന്ന തരം തമാശ. എന്നെ പോലെ ഉള്ള ഒരു introvert ഇന് ഒരു തമാശ പറയണമെങ്കില്‍ അത് കേള്‍ക്കുന്ന ആള്‍ ആസ്വദിക്കും എന്ന് ബോധ്യം വരണം. ആരോടും, ഏത് അവസരത്തിലും natural ആയി തമാശ പറയാന്‍ പറ്റുന്ന ആള്‍ക്കാരെ കണ്ടിട്ടുണ്ട്, അസൂയപ്പെട്ടിട്ടുണ്ട്, അത് ഒരു കഴിവാണ്. പക്ഷെ എനിക്ക് ഒരു പുതിയ ആളോട് ആ stage വരെ എത്തണമെങ്കില്‍ കുറെ സമയം എടുക്കും. അത്രേം patience പലര്‍ക്കും ഉണ്ടായി എന്ന് വരില്ല, അപ്പൊ സ്വാഭാവികമായിട്ടും friends സര്‍ക്കിള്‍ കുറവും ആയിരിക്കും. ഇത്രേം പറയാന്‍ കാരണം, ഒരാളുടെ കൂടെ ഇപ്പൊ ഒരു മൂന്ന് ആഴ്ചയായി ജോലി ചെയ്യുന്നു. വളരെ reserved ആയ ഒരാള്‍. ചലപില എന്ന് ബാക്കി ആള്‍ക്കാര്‍ സംസാരിക്കുമ്പോഴും വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇരിക്കും. ഒരു ദിവസം പൊടുന്നനെ, ഒരു തമാശ പറഞ്ഞു അദ്ദേഹം. എല്ലാരും ചിരിച്ചു മണ്ണ് കപ്പി. one line jokes ഇല്‍ പുള്ളി ഒരു ഉസ്താദ് ആണ്. പിന്നെ ഇടയ്ക്കിടെ, ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം, ഇത് പോലെ ഒരെണ്ണം പൊട്ട...

football

I don’t like Chelsea much – Russian billionaire’s money, boring play, don’t like the attitude. I like Liverpool – it was the club of Owen, Gerrard and Suarez. I remember the way they won the Champions League years back, that is what makes someone follow sports. And their anthem of “You will never walk alone”. I follow Barcelona – due to Ronaldinho, Pep Guardiola earlier, Messi, Macherano, Xavi, Iniesta.. and where Suarez is now. Also since they have close knit players who are loyal to the club for long, from youth academy days. I don’t like Real Madrid – in spite of Zidane having played there. Too much money, greedy for quick results, no loyalty. I root for Manchester United – due to Alex Ferguson, Paul Scholes, Ryan Giggs, Roy Keane, Nistelrooy, Wayne Rooney. Loyalty, passion, grit maybe the other reasons. I don’t like Manchester City – in spite of talents. Same as Real Madrid – money can’t buy results always. I want England to win when they play – due to Owen, Gerrard...

giving

“This is what you shall do; Love the earth and sun and the animals, despise riches, give alms to every one that asks, stand up for the stupid and crazy, devote your income and labor to others, hate tyrants, argue not concerning God, have patience and indulgence toward the people, take off your hat to nothing known or unknown or to any man or number of men, go freely with powerful uneducated persons and with the young and with the mothers of families, read these leaves in the open air every season of every year of your life, re-examine all you have been told at school or church or in any book, dismiss whatever insults your own soul, and your very flesh shall be a great poem and have the richest fluency not only in its words but in the silent lines of its lips and face and between the lashes of your eyes and in every motion and joint of your body.” -        Walt Whitman പഴവങ്ങാടിയിലെ തിരക്കുള്ള ഒരു റോഡിന്‍റെ സൈഡിൽ തൽകാലത്തേ...