ഹമാം പുളി
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു വൈകുന്നേരം. കുസൃതി ചോദ്യങ്ങൾ ചോദിച്ചു സ്റ്റോക്ക് തീര്ന്നു. Dumb charades കളിച്ചു മടുത്തു. ചക്കി അമ്മൂമ്മയോട് എന്തേലും പഴയ കാര്യം പറയാൻ പറഞ്ഞു. അമ്മൂമ്മക്ക് ആദ്യം മടി. എല്ലാം പറഞ്ഞു കഴിഞ്ഞത് ആണത്രേ. ഈ ഇടയ്ക്കു നടന്ന എന്തോ ഒന്ന് പറയാൻ തുടങ്ങി. "81 വയസ്സിലതു പോരാ, പഴയതു വേണം" എന്നായി. 5-6 വയസ്സ് വരെ നടന്നത് ഒന്നും ഓർമ ഇല്ല എന്ന് അമ്മൂമ്മ. ഇവിടെ 5-6 ദിവസത്തിന് മുൻപ് നടന്നത് ഓർമ ഇല്ല അപ്പോഴാ. എന്നാൽ പിന്നെ ആറര വയസ്സിലെ വിശേഷം ആയിക്കോട്ടേ എന്നായി ഞങ്ങൾ. അമ്മൂമ്മ തുടങ്ങി. "ആ പ്രായത്തിൽ എന്റെ അച്ഛന് മങ്കൊമ്പിൽ ആയിരുന്നു ജോലി..". ഞാൻ - "അതെന്താ പ്ലാക്കൊമ്പ് ഇല്ലായിരുന്നോ ". ചളു അടിക്കാനുള്ള ഒരു ശ്രമം. ചക്കി ഉടനെ - "Pause, Pause.." ഒരു marker എടുത്ത് board ഇൽ പോയി എഴുതി ഇട്ടു - "He is trying to win 1st prize for Comedy" ചളു അടിക്കാൻ പഠിപ്പിച്ചത് ഞാൻ ആണെന്നും അതിനു എനിക്ക് ഗുരു ദക്ഷിണ പോലും തന്നിട്ടില്ല എന്നു പരാതി പറഞ്ഞിതിനുള്ള reaction. "ഒരു ആറിൻറെ അപ്പുറത്തായിരുന്നു സ്കൂൾ. ഒരു തോണിയിൽ കയറി വ...