നൊസ്റ്റാള്‍ജിയ
“ ഭാര്യക്ക് കുറച്ചു മുല്ലപൂവും കൂടെ വാങ്ങിച്ചുകൂടായിരുന്നോ ?” അമ്മൂമ്മയുടെ ചോദ്യം. ഓണത്തിന് കൊല്ലത്തേക്കുള്ള വഴിയില്‍ കുറച്ചു പൂവ് വാങ്ങിക്കാന്‍ നിര്‍ത്തിയതാ. ചക്കിക്ക് ഒരു കൊച്ചു പൂക്കളം ഇടാന്‍. ആദ്യമൊക്കെ ആ പറമ്പിലെ ചെമ്പരത്തിയും , ഗന്ധരാജനും , പാലയും , കനകാംബരവും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. തുമ്പയും , മുല്ലയും , തെറ്റിയും ഒക്കെ ഇപ്പൊ കാണാന്‍ പോലും കിട്ടാറില്ല. പിന്നെ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി , കുറച്ചു അരളിയും , ജമന്തിയും , വാടാമല്ലിയും വാങ്ങിച്ചു കുറച്ചു കൂടെ ഭംഗിയാക്കി. “ ഭാര്യ വേണമെന്ന് പറഞ്ഞില്ലല്ലോ ” “ അത് പറയണോ. പറയാതെ വാങ്ങിച്ചു കൊടുക്കുമ്പോഴല്ലെ സന്തോഷമാവൂ. ” “ അപ്പൂപ്പന്‍ ചെയ്യുമായിരുന്നോ ” “ അപ്പൂപ്പന് പൂവ് വാങ്ങിക്കാനേ അറിയില്ലായിരുന്നു. ” “ അല്ലേലും ഇത് പോലുള്ള മനുഷ്യരെ മക്കള്‍ക്ക് കൊള്ളാം , ഭാര്യമാര്‍ക്കാ പ്രയോജനം ഇല്ലാത്തത് ” എന്നായി പ്രസ്തുത ഭാര്യ. പിന്നെ അമ്മൂമ്മ അടുത്ത കഥകളുടെ കെട്ടഴിച്ചു. അപ്പൂപ്പന് മക്കളെന്നു വച്ചാല്‍ വലിയ കാര്യമായിരുന്നു , കൊച്ചുമക്കളെ അതിനെക്കാളും. കൊച്ചു മക്കളെ എന്നും കാണണമായിരുന്നു. അപ്പൂപ്പന്‍റെ ഷര്‍ട്ടുകളെ കുറിച...