സ്വപ്നം

കുറച്ചു നീളവും വീതിയും ഉള്ള ഒരു വരാന്ത ഉള്ള ഒരു വീട്. മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ചെടികളും മരങ്ങളും. തണുത്ത കാറ്റ്, മഴ പെയ്യാന്‍ പോകുന്നത് പോലെ. ചിലപ്പോ ചാറുന്നുമുണ്ടാകും. അപ്പൂപ്പന്‍റെ പഴയ ചാരുകസേരയില്‍ ഇതൊക്കെ നോക്കി കിടക്കണം. കയ്യില്‍ ഒരു ചൂട് കട്ടന്‍ ചായ, നല്ല ഒരു ബുക്കും. വേണമെങ്കില്‍ ബാക്ക്ഗൌണ്ടില്‍ ഇഷ്ടമുള്ള കുറച്ചു പാട്ടും ആയിക്കോട്ടെ. വേറെ ഒന്നും ചെയ്യാനില്ല, ആലോചിക്കാനില്ല, എവിടെയും പോകാനില്ല, ആരെയും പ്രതീക്ഷിക്കുന്നുമില്ല. കുറച്ചു വായിക്കുക, ആ എഴുത്തിന്റെ ജീനിയസ് അയവിറക്കുക, തീര്‍ന്നു പോകാതിരിക്കാന്‍. അങ്ങനെ ഒരു സുഖ സുഷുപ്തിയില്‍ ആണ്ടു പോകുക, നല്ല എന്തേലും സ്വപ്നം കാണുക.
ഇനി ഉണരണോ?

No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...