ഉറക്കം

അടുത്ത രണ്ടു വർഷം അഞ്ച് മണിക്കൂർ വീതം ഉറങ്ങിയാൽ മതി എന്നാണ് entrance കോച്ചിംഗ് കാരുടെ മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞത്. Tuition ഉം സ്കൂളും പിന്നെ ഹൗസ് ക്യാപ്റ്റൻ (ഇപ്പൊ അസിസ്റ്റൻ്റ്) എല്ലാം കൂടെ ആയി ഉറക്കമില്ല. അമ്മൂമ്മയോടുള്ള ഡെയിലി കോളിൽ..

"ഇന്ന് രാവിലെ എണീറ്റ് കഴിഞ്ഞാ അറിഞ്ഞതു tuition ഇല്ലാന്ന്"

"അയ്യോടാ, മോളുടെ ഉറക്കം പോയിക്കാണുമല്ലെ..

"അതില്ലമ്മൂമ്മെ, ഞാനിപ്പോ എവിടെ എപ്പോ ഇരുന്നു കണ്ണടച്ചാലും ഉറങ്ങിപ്പോകും"

----
പതിനൊന്നു വർഷത്തിനു ശേഷം ആദ്യമായാണ് സ്കൂളിൽ ഓപ്പൺ ഡേയ്‌ക്ക് ഒന്നാം പ്രതി ആയി പോയത്, ഇപ്പ്രാവശ്യത്തെ പനി സീസൺ കാരണം. എല്ലാ പേപ്പറും ഓരോ ചോദ്യവും നോക്കി കാരണം ചോദിക്കുന്ന ചില അച്ഛനമ്മമാരെ കണ്ട് അത് പോലെ ആവില്ല എന്ന് വിചാരിച്ചിട്ടുണ്ട്. എന്നാലും ഇംഗ്ലീഷിലെ ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്കിനെ കളിയാക്കി കുറച്ചു.

ടീച്ചർ ചോദിച്ചപ്പോ നേരെ - "ഉറങ്ങിയാണ് എഴുതിയത് ടീച്ചർ".

"അമ്മയോടു വൈകുന്നേരം എന്നെ ഒന്ന് വിളിക്കാൻ പറയണം."

"എന്തിനാ ടീച്ചർ, അച്ഛനോട് പറഞാൽ പോരെ"

ടീച്ചർമാരോടു തറുതല പറയരുത് എന്നൊന്ന് ഉപദേശിച്ചു. ഇതാണോ തറുതല അത്രേ.
-----------

ഇപ്പൊ ക്ലാസ്സിൽ ഇരുന്നു എഴുതിക്കൊണ്ടിരിക്കുമ്പോ ഉറങ്ങി വേറെന്തോക്കെയോ ആകുന്നു. ഉറങ്ങി തല താഴെ പോകാതിരിക്കാനായി  വാട്ടർ ബോട്ടിൽ എടുത്തു താടിക്കടിയിൽ താങ്ങായി വച്ചു. ടീച്ചർ അതെടുത്ത് മാറ്റിയിട്ട് ടീച്ചറുടെ കയ് വച്ചു താങ്ങ് തരട്ടേ എന്ന് ചോദിച്ചു. പിന്നെ പറഞ്ഞു വേണേൽ ചെറുതായി മയങ്ങിയാലും കുഴപ്പമില്ല, വിളിച്ചു ചോദ്യം ചോദിക്കുമ്പോള് ഉത്തരം പറയുന്നുണ്ടത്രെ.


No comments:

Post a Comment

goldenrod

I had attempted a word puzzle (Strands) last night before sleeping. Clue was “Sun Shade” and first word at random that I got was Lemon. I th...