തമാശ

ഒരാളോട് തമാശ പറഞ്ഞു ഉള്ളു തുറന്ന് ചിരിക്കാറാവുമ്പോ അയാളുടെ frequency യില്‍ എത്തി എന്നാ അര്‍ത്ഥം. ഉണ്ടാക്കി ചിരിക്കാനുള്ള തരം സോഷ്യല്‍ തമാശ അല്ല, നാച്ചുറല്‍ ആയി വരുന്ന തരം തമാശ. എന്നെ പോലെ ഉള്ള ഒരു introvert ഇന് ഒരു തമാശ പറയണമെങ്കില്‍ അത് കേള്‍ക്കുന്ന ആള്‍ ആസ്വദിക്കും എന്ന് ബോധ്യം വരണം. ആരോടും, ഏത് അവസരത്തിലും natural ആയി തമാശ പറയാന്‍ പറ്റുന്ന ആള്‍ക്കാരെ കണ്ടിട്ടുണ്ട്, അസൂയപ്പെട്ടിട്ടുണ്ട്, അത് ഒരു കഴിവാണ്. പക്ഷെ എനിക്ക് ഒരു പുതിയ ആളോട് ആ stage വരെ എത്തണമെങ്കില്‍ കുറെ സമയം എടുക്കും. അത്രേം patience പലര്‍ക്കും ഉണ്ടായി എന്ന് വരില്ല, അപ്പൊ സ്വാഭാവികമായിട്ടും friends സര്‍ക്കിള്‍ കുറവും ആയിരിക്കും.

ഇത്രേം പറയാന്‍ കാരണം, ഒരാളുടെ കൂടെ ഇപ്പൊ ഒരു മൂന്ന് ആഴ്ചയായി ജോലി ചെയ്യുന്നു. വളരെ reserved ആയ ഒരാള്‍. ചലപില എന്ന് ബാക്കി ആള്‍ക്കാര്‍ സംസാരിക്കുമ്പോഴും വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇരിക്കും. ഒരു ദിവസം പൊടുന്നനെ, ഒരു തമാശ പറഞ്ഞു അദ്ദേഹം. എല്ലാരും ചിരിച്ചു മണ്ണ് കപ്പി. one line jokes ഇല്‍ പുള്ളി ഒരു ഉസ്താദ് ആണ്. പിന്നെ ഇടയ്ക്കിടെ, ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം, ഇത് പോലെ ഒരെണ്ണം പൊട്ടിക്കും. അദ്ദേഹം ആ ലക്ഷ്മണരേഖ ക്രോസ് ചെയ്തിരിക്കുന്നു – അതോ നമ്മള്‍ അയാളുടെ frequency match ചെയ്തതാണോ. ഇങ്ങനെ എത്രയോ പേര്‍, ആ സമയത്തിന്റെ minimum criteria എത്താത്തതിനാല്‍ അടുക്കാതെ പോയിരിക്കുന്നു.


പിന്നെ തമാശ നില്‍ക്കുമ്പോഴോ? ഒരാളോട് തമാശ പറയാന്‍ പറ്റാത്ത അവസ്ഥ ആകുമ്പോഴോ – അതിനെക്കാള്‍ താഴോട്ടു ഒരു relationship ഇന് പോകാനും പറ്റില്ലായിരിക്കും, അപ്പോഴേക്കും അത് ഒരു relationship അല്ലാതായിട്ടുണ്ടാവും. It would be a sad state then. 

Comments

Popular posts from this blog

How to take up maintenance of an existing software application?

ശിവാനി

weekend exploits