doomsday prophesies

രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങിയപ്പോ മണിആന്‍റിയെ കണ്ടു. പതിവ് പോലെ ലിഫ്റ്റ്‌ വേണോ എന്ന് ചോദിച്ചു. പുള്ളിക്കാരി ആസുപത്രിയിലേക്കാണെന്ന് പറഞ്ഞു, ഞാന്‍ പോകുന്നതിന്റെ എതിര്‍ ദിശയില്‍. അധികം ദൂരമില്ല, ഞാന്‍ വിടാമെന്ന് പറഞ്ഞു. മോനെ ദൈവം അനുഗ്രഹിക്കുമെന്നു പറഞ്ഞു. രാവിലെ ഒരു നല്ല കാര്യം ചെയ്യാന്‍ കിട്ടിയത് ഓര്‍ത്തു സന്തോഷിച്ചുകൊണ്ട് ഞാന്‍ വണ്ടി എടുത്തു.

ആന്‍റിക്ക് ഒരു എണ്‍പത് വയസ്സ് ആകുമായിരിക്കും. അപ്പൂപ്പന്‍ താടി പോലെ നല്ല വെളുത്ത മുടി. ഇടയ്ക്കു കുറച്ചു ക്ഷീണിച്ചിരിക്കുകയായിരുന്നു. ഇപ്പൊ നന്നായിരിക്കുന്നു. ആന്‍റിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്നെ മരിച്ചു പോയി.. അവസാനത്തെ നാളുകള്‍ ഒരുപാട് കഷ്ടപ്പെട്ടു, ഓര്‍മയില്ലാതെ, ബാത്‌റൂമില്‍ പോകാനോക്കെ സഹായം വേണ്ടി വന്നു. ആന്‍റിയുടെ ഒരേ ഒരു മകള്‍ പുറത്താണ്. പക്ഷെ പുള്ളിക്കാരി ഇതിനെല്ലാം ഇടയിലൂടെ കുടുംബ വീട് വാടകയ്ക്ക് കൊടുക്കാനും അത് നോക്കി നടത്താനും ഒക്കെ ആയി എന്നും ഓട്ടമായിരുന്നു. അങ്ങനെ ആണ് ഞാന്‍ ഇടയ്ക്കു ലിഫ്റ്റ്‌ കൊടുക്കാറ്.

“മോനും ഒറ്റ മോളാ അല്ലെ? ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്, വയസ്സ് കാലത്തു നല്ലതു വരട്ടെ.”

“ഇപ്പൊ അല്ലേലും ഒന്നും വേണ്ട. പലപ്പോഴും കഴിക്കാറില്ല. വല്ലപ്പോഴും ഒരു മൊട്ടയോ പഴമോ പുട്ടുകുറ്റിക്കകത്തു വച്ച് വേവിച്ചു കഴിക്കും. പിന്നെ തൈരില്‍ ഇച്ചിരെ ചമ്മന്തിപൊടി കാണിച്ചു കഴിച്ചാലായി.”

ഞാന്‍ മൂളി കേട്ടുകൊണ്ടിരുന്നു. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടുന്നത് അവര്‍ക്കും ഒരു സമാധാനമായിരിക്കും. എനിക്ക് പിന്നെ കേള്‍ക്കുന്നതാണ് സംസാരിക്കുന്നതിനെക്കാള്‍ ഇഷ്ടം.

“ട്രംപ് ജെറുസലേം യഹൂദരുടെ തലസ്ഥാനമായി അന്ഗീകരിച്ചത് അറിഞ്ഞോ”. ഞാന്‍ ഞെട്ടി. ഇവിടെ എങ്ങനെ എത്തി എന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല.

“ഇതെല്ലാം ബൈബിളില്‍ പറഞ്ഞിട്ടുള്ളതാ. ട്രംപ് എന്നുള്ള പേരിലല്ല, ഒരു ഭരണാധികാരി വരും, അയാള്‍ ഇതൊക്കെ ശരി ആക്കും എന്ന് പറഞ്ഞിട്ടുണ്ട്. യഹൂദര്‍ പണ്ടു കുറെ അലഞ്ഞതാ, ഇവിടെ കൊച്ചിയിലും ഉണ്ടായിരുന്നു കുറച്ചു പേര്‍. ഒരുപാട് അനുഭവിച്ചവരാ അവര്‍. ജെറുസലേമിലെ അവരുടെ പള്ളി മുസ്ലിങ്ങള്‍ നശിപ്പിച്ചു.”

“മൂന്നാം ലോകമഹായുദ്ധം വരും. എല്ലാം ഇല്ലാതാകും. അന്ന് യേശു രണ്ടാം വരവ് വരും. ആദ്യം യേശു മനുഷ്യനായി മണ്ണില്‍ വന്നു എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് കാണിച്ചു തന്നു. രണ്ടാമത്തെ പ്രാവശ്യം ആകാശം വരെയേ വരുള്ളൂ. അന്ന് മഴ പെയ്യുമ്പോ മണ്ണില്‍ നിന്നും ഈയല്‍ പൊങ്ങുന്ന പോലെ വിശ്വാസികള്‍ അവനിലേക്ക് ചേരും. ഞാന്‍ ഇപ്പൊ മുഴുവന്‍ സമയം പ്രാര്‍ഥനയാണ്.”

ആന്‍റിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. “മോന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്.”

വണ്ടി തിരിച്ചു കുറച്ചു കഴിഞ്ഞപ്പൊ മനസ്സിലായി ടയര്‍ പഞ്ചറായെന്നു. കുറച്ചു സമയം അങ്ങനെയും പോയി.


You know all this points to apocalypse. All these weather changes. Weird things happening everywhere.”

I had just landed in Chicago and with some difficulty got a Lyft cab, a Pontiac. Had started a conversation with the cab driver, as usual started with weather. It was unusually cold a week before I landed there and that day it was raining and getting to double digit temperature. I thought I must have brought that weather with me. He wanted to know how it is where I come from. We had a cyclone just recently, one in a hundred year kind of disaster. I told him about that. Joked about the cold weather and Trump commenting about wanting some of that “Global Warming”. I didn’t know what was coming.

“This is all predicted in Bible. There is a prophecy about second coming of Jesus. He is already here.”

He was looking at me through the mirror. Then he talked about Passover and Sabbath which I tried to understand, but couldn’t catch all of it. About how the new Jesus is in South Korea. I asked him why South Korea, he told me some theory about why the second coming had to be in Asia. He said their church is gaining huge popularity, he said it grew by 200% or 300% in last few years.

It was quite a bleak day, rainy and grey all around. Traffic was crawling and we had quite a long conversation – about his trip to South Korea, first time he had been out of US, his childhood, his trips to Chinatown on birthdays, how they went to top of Sears tower on one of his birthdays and about computers and India. While parting he told me to look up their church’s website, he spelled it out a few times for me. Should’ve written it down.



ഈ ലോകത്തിനു ഇത് എന്തു പറ്റി. എല്ലാ മതത്തിലും വിശ്വാസങ്ങള്‍ തീവ്രമാകുന്നു. ദേശീയത കൂടി വരുന്നു. ഞാന്‍ വിചാരിച്ചിരുന്നു എന്‍റെതായിരിക്കും ജാതി, മത ചിന്തകള്‍ ഇല്ലാത്ത ആദ്യത്തെ തലമുറ എന്ന്. അത് തീരെ ബാലിശമായിരുന്നു എന്ന് പിന്നെ മനസ്സിലായി. ഇപ്പൊ ആ ചിന്തകള്‍ പണ്ടത്തതിലും കൂടി. ഇനി എന്തെന്ന് കണ്ടറിയാം. 

No comments:

Post a Comment

the way music used to make me feel

I came across this tweet a few days back, which is like one of those we say “Yes!” to, someone had put into words something we are also feel...