"Chinua Achebe - Man of the People. ഫിക്ഷനോ നോൺ ഫിക്ഷനോ?"
"ഫിക്ഷൻ"
"നോൺ ഫിക്ഷൻ നിർത്തിയോ?"
"ഇല്ല. ഒരെണ്ണം വായിക്കുന്നുണ്ട്."
"എന്തിനാ. ഫുൾ ഉപദേശം. വായിച്ചാൽ ഉറക്കം വരും."
ബുക്ക് കൊണ്ടു തലക്കൊരെണ്ണം കൊടുത്തു.
"നീയെപ്പോഴാ അതിനു നോൺ ഫിക്ഷൻ വായിച്ച് ഉറങ്ങിയത്?"
"ആ പിക്ചർ ബുക്ക് ഇല്ലേ? അത് വായിച്ച്."
"ഏതു പിക്ചർ ബുക്ക്?"
"അതു പോലും ഓർമ്മയില്ല, പിന്നെന്തിനാ വായിക്കുന്നത്. ഇതാ ഞാൻ പറഞ്ഞേ, നോൺ ഫിക്ഷൻ കൊള്ളില്ല."
ഒന്നൂടെ കൊടുത്തു.
"ആ, ഓർമ്മ വന്നു." Shape Of Ideas - Grant Snider. "അതു നല്ലതായിരുന്നു"
"നാളത്തെ ഹെഡ് ലൈൻ - അച്ഛൻ മകളെ രണ്ടു പ്രാവശ്യം തലക്കടിച്ചു. പ്രതി ഇപ്പോൾ കൊല്ലത്തിരുന്നു ചപ്പാത്തി കഴിക്കുന്നു. വാദി അടുത്തു തന്നെ ഉണ്ട്."
No comments:
Post a Comment