giving

“This is what you shall do;
Love the earth and sun and the animals,
despise riches,
give alms to every one that asks,
stand up for the stupid and crazy,
devote your income and labor to others,
hate tyrants,
argue not concerning God,
have patience and indulgence toward the people,
take off your hat to nothing known or unknown or to any man or number of men,
go freely with powerful uneducated persons and with the young and with the mothers of families,
read these leaves in the open air every season of every year of your life,
re-examine all you have been told at school or church or in any book,
dismiss whatever insults your own soul,
and your very flesh shall be a great poem and have the richest fluency not only in its words but in the silent lines of its lips and face and between the lashes of your eyes and in every motion and joint of your body.”
-       Walt Whitman

പഴവങ്ങാടിയിലെ തിരക്കുള്ള ഒരു റോഡിന്‍റെ സൈഡിൽ തൽകാലത്തേക്കു പാർക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ചക്കി സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഊരി മുട്ട് കുത്തി എന്‍റെ നേര്‍ക്കിരുന്നു എന്തൊക്കെയോ പറയുന്നു. ഒരു വയസ്സായ ആൾ ആ സൈഡിലെ ജനലിൽ മുട്ടി എന്തെങ്കിലും തരണം ഏന്ന് ആംഗ്യം കാണിച്ചു.  സാധാരണ പോലെ ഇല്ല എന്ന് പറഞ്ഞു വിട്ടു. മഴ ചെറുതായി പെയ്യുന്നുണ്ട്, രാവിലെ മുതലേ. അയാള്‍ ആ മഴയത്തു അത് വഴി പോകുന്ന എല്ലാരോടും ചോദിക്കുന്നുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, കൈ വിറക്കുന്നുമുണ്ട്. കുടിയന്‍ ആണെന്ന് തോന്നുന്നില്ല. മിക്കവരും അയാള്‍ക്ക്‌ കാശു കൊടുക്കുന്നുണ്ട്, പ്രത്യേകിച്ചും സ്ത്രീകള്‍. അതില്‍ ഒരു സ്ത്രീ അങ്ങേരോട് കാര്യങ്ങള്‍ ചോദിക്കുന്നതു കണ്ടു. അങ്ങേര് വളരെ കാര്യമായി ഉത്തരവും പറയുന്നു.

അയാള്‍ കുറച്ചു കഴിഞ്ഞു പിന്നെയും ജനലില്‍ തട്ടി. ഞാന്‍ ജനല്‍ തുറന്ന് ഒരു പിടി നാണയം എടുത്തു കൊടുത്തു.

“എന്തിനാ അച്ഛ അങ്ങേര്‍ക്കു കാശു കൊടുത്തത്?”
“ഇനി മുതല്‍ ചോദിക്കുന്ന എല്ലാര്‍ക്കും കൊടുക്കാന്‍ തീരുമാനിച്ചു.”

“എന്നാല്‍ പിന്നെ ആദ്യം ചോദിച്ചപ്പോ കൊടുക്കാത്തതെന്താ?”
“ഓര്‍ത്തില്ല, അങ്ങനെ തീരുന്മാനിച്ച കാര്യം.”

“ഒരു പത്തിരുപതു coins കൊടുത്തു കാണും.”

“ഇല്ല, അത്രയും ഇല്ല”

1 comment:

  1. Regular Reader from long..missing these malayalam pieces, would be helpful if English translation is also there.. thanks

    ReplyDelete

the way music used to make me feel

I came across this tweet a few days back, which is like one of those we say “Yes!” to, someone had put into words something we are also feel...