നൊസ്റ്റാള്‍ജിയ

ഭാര്യക്ക് കുറച്ചു മുല്ലപൂവും കൂടെ വാങ്ങിച്ചുകൂടായിരുന്നോ?” അമ്മൂമ്മയുടെ ചോദ്യം.

ഓണത്തിന് കൊല്ലത്തേക്കുള്ള വഴിയില്‍ കുറച്ചു പൂവ് വാങ്ങിക്കാന്‍ നിര്‍ത്തിയതാ. ചക്കിക്ക് ഒരു കൊച്ചു പൂക്കളം ഇടാന്‍. ആദ്യമൊക്കെ ആ പറമ്പിലെ ചെമ്പരത്തിയും, ഗന്ധരാജനും, പാലയും, കനകാംബരവും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. തുമ്പയും, മുല്ലയും, തെറ്റിയും ഒക്കെ ഇപ്പൊ കാണാന്‍ പോലും കിട്ടാറില്ല. പിന്നെ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി, കുറച്ചു അരളിയും, ജമന്തിയും, വാടാമല്ലിയും വാങ്ങിച്ചു കുറച്ചു കൂടെ ഭംഗിയാക്കി.

ഭാര്യ വേണമെന്ന് പറഞ്ഞില്ലല്ലോ
അത് പറയണോ. പറയാതെ വാങ്ങിച്ചു കൊടുക്കുമ്പോഴല്ലെ സന്തോഷമാവൂ.
അപ്പൂപ്പന്‍ ചെയ്യുമായിരുന്നോ
അപ്പൂപ്പന് പൂവ് വാങ്ങിക്കാനേ അറിയില്ലായിരുന്നു.
അല്ലേലും ഇത് പോലുള്ള മനുഷ്യരെ മക്കള്‍ക്ക്‌ കൊള്ളാം, ഭാര്യമാര്‍ക്കാ പ്രയോജനം ഇല്ലാത്തത്എന്നായി പ്രസ്തുത ഭാര്യ.

പിന്നെ അമ്മൂമ്മ അടുത്ത കഥകളുടെ കെട്ടഴിച്ചു. അപ്പൂപ്പന് മക്കളെന്നു വച്ചാല്‍ വലിയ കാര്യമായിരുന്നു, കൊച്ചുമക്കളെ അതിനെക്കാളും. കൊച്ചു മക്കളെ എന്നും കാണണമായിരുന്നു. അപ്പൂപ്പന്‍റെ ഷര്‍ട്ടുകളെ കുറിച്ചും, കൊച്ചുമോളുടെ (അമ്മൂമ്മയുടെ മൂന്നാമത്തെ മോള്‍, ഇപ്പൊ റിട്ടയര്‍ ആയി, എന്നാലും ഇപ്പോഴും കൊച്ചു മോളാ) കൂടെ ജോലി ചെയ്യുന്ന അഗ്രഹാരത്തിലെ കുട്ടിയുടെ വീട്ടില്‍ എന്നും മുല്ലപ്പൂ കൊണ്ട് വരുന്നതും... അങ്ങനെ, അങ്ങനെ പോയി കഥകള്‍..   


ഇനി ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ വഴിയില്ലാത്ത ഒരു കാലത്തെ കുറിച്ച്, അത്ര മേല്‍ മാറിയിരിക്കുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലോകം. മലയാളി ഇത്രേം നൊസ്റ്റാള്‍ജിക്ക് ആവുന്നത് ഇത് കൊണ്ടാവും. 

Comments

Popular posts from this blog

How to take up maintenance of an existing software application?

ശിവാനി

weekend exploits