ഉരുക്കുദേവൻ

 

"മൂളിക്കേ ഒന്നൂടെ"

ഏതോ രണ്ടു വരി പാട്ട് നാക്കിൽ കേറിയതാ. അതു കണ്ടുപിടിക്കാനുള്ള ശ്രമം. 

ഞാനിങ്ങനെ ഏതോ പാട്ടിൻ്റെ എവിടുത്തെ എങ്കിലും രണ്ടു വരി ലൂപ്പിൽ ഇട്ട് മണിക്കൂറുകൾ  ചിലപ്പോ മൂളും. ചിലപ്പോ ഏതാ പാട്ടെന്നു എനിക്ക് പോലും അറിയില്ലായിരിക്കാം. താളവാസന ഇല്ലാത്ത കാരണം ചിലപ്പോ പാട്ട് ശരിയും ആവില്ല. എവിടേലും എപ്പോഴേലും കേട്ടതാവാം. അതു കണ്ട് പിടിക്കലാ ഒരു വിനോദം. 


രണ്ടു ദിവസം മുന്നേ ഇത് പോലൊരു പാട്ടും കണ്ടുപിടിക്കൽ ശ്രമവും നടന്നതാ. പണ്ടു പുതിയ അല്ലേൽ പരിചയമില്ലാത്ത നല്ല പാട്ട് എവിടേലും കേട്ടാൽ സൗണ്ട് ഹൗണ്ട് എന്ന ആപ്പ് വച്ച് ഓഡിയോ സേർച്ച് ചെയ്തു നോട്ട് ചെയ്തു വയ്ക്കുമായിരുന്നു. ഗൂഗിൾ അസിസ്റ്റന്റ് വന്നപ്പോ, അതിൽ പാട്ട് സെർച്ച് കണ്ടു പിടിച്ചപ്പൊ മുതൽ അതിലായി പരീക്ഷണം. സാധാരണ വീട്ടിലല്ലാതെ, പുറത്തെവിടെയും, അതിനി ഗൂഗിൾ ആയാലും, മൂളാൻ പോലും മടിയാണ്. എൻ്റെ താളമില്ലാത്ത, ചിലപ്പൊ തെറ്റായ വരികൾ വരെ, ഗൂഗിളിനേക്കാളും നന്നായി കണ്ടുപിടിക്കും എന്ന ധാരണ ഉണ്ടായിരുന്നു. പക്ഷെ ഇത് എന്തു ചെയ്തിട്ടും കണ്ടു പിടിക്കാൻ പറ്റുന്നില്ല. 


പിന്നെ spotify തുറന്ന് തൊട്ടു മുന്നേ കേട്ട കുറെ പാട്ടുകൾ  ഒന്നൂടെ കേട്ട് നോക്കി. ഞാൻ കൊല്ലാക്കൊല ചെയ്തതായിരിക്കും - ആ പാട്ട് “നീ കവിതൈകളാ” ആയിരുന്നു എന്ന്  തോന്നുന്നു. പല വരികളും ചേർത്ത് തിരിച്ചറിയാൻ പറ്റാതെ ആക്കിയതാവാം. 


പക്ഷെ ഇത് എനിക്കുറപ്പായിരുന്നു. മൂന്ന്‌ പ്രാവശ്യം മൂളിയിട്ടും ചക്കിക്ക് കിട്ടുന്നില്ല. 


“ഉരുകി, ഉരുകി പോഗുതെടി.. ആണ്” ഞാൻ പറഞ്ഞു 


“ചുമ്മാ ഉണ്ടാക്കുവല്ലേ, അങ്ങനെ ഒരു പാട്ടില്ല” 


അതിനു മുന്നേ വരെ എന്നെ “ഉരുക്കുദേവൻ” അഥവാ “തൂക്കുദുരൈ” എന്ന് വിളിച്ചതാ (വിശ്വാസം സിനിമയിലെ അജിത്തിൻ്റെ റോളിൻ്റെ മലയാളം ഡബ്ബിങ്‌) . ഞാൻ സുഖമില്ലായ്മ അഭിനയിച്ചു സിമ്പതി വാങ്ങിക്കുന്നു എന്നാ ആരോപണം. അപ്പൊ കിട്ടിയതാ “ഉരുകി, ഉരുകി” നാക്കിൽ.


“അല്ല, ഉണ്ട്, നീ സെർച്ച് ചെയ്തോ”


സെർച്ച് ചെയ്തു, കേട്ടു നോക്കിയിട്ടു പറയുവാ “ഇത് 11 മാസമേ ആയാലുള്ളല്ലോ റിലീസ് ആയിട്ട്” 


ഇതിപ്പൊ രണ്ടു പാട്ടായി ഞാൻ കണ്ടു പിടിക്കാൻ പറ്റാത്ത പാട്ടുകൾ പാടുന്നു. ഞാൻ സാധാരണ അത്രേം അപ്ഡേറ്റഡ് അല്ലാ എന്നുള്ള ധ്വനി.   

No comments:

Post a Comment

Podcasts - 2024

In 2024, I tried in small ways to “quantify my life”. Logging activities with Strava, books using Goodreads, songs in Spotify, good articles...